Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Jeep

Thrissur

പ്ര​തി​യു​മാ​യി​പോ​യ പോ​ലീ​സ് ജീ​പ്പ് കാ​റി​ലി​ടി​ച്ചു: മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്

ചേ​ർ​പ്പ്: ചെ​വ്വൂ​ർ പെ​ട്രോ​ൾ പ​മ്പി​നും മോ​ഴി​പ​റ​മ്പി​ൽ ഫ​ർ​ണി​ച്ച​ർ ക​ട​യ്ക്കും ഇ​ട​യി​ൽ കാ​റും പോ​ലീ​സ് ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു​പേ​ർ​ക്ക്പ​രി​ക്കേ​റ്റു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന കൈ​പ​മം​ഗ​ലം കോ​ലാ​നിവീ​ട്ടി​ൽ സേ​തു​പാ​ർ​വ​തി23), പെ​രി​ന്ത​ൽ​മ​ണ്ണ വ​ട്ട​പ​റ​മ്പി​ൽ രാ​ജേ​ഷ്(41), പോ​ലീ​സി​ൽ ജീ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡെ​പ്യൂ​ട്ടി പ്രി​സ​ൺ ഓ​ഫീ​സ​ർ ചൊ​വ്വൂ​ർ കു​രു​തു​ക​ളം ജി​ജോ(50) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കൂ​ർ​ക്ക​ഞ്ചേ​രി എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടുമ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​ം.

ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ജ​യി​ലി​ൽ​നി​ന്ന് പ്ര​തി​യെ ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി തി​രി​കെ​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് കാ​റി​ലി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Kerala

പോലീസ് ജീപ്പിന്‍റെ ഗ്ലാസ് ചവിട്ടി തകര്‍ത്തു, അസഭ്യവര്‍ഷവും; മദ്യലഹരിയില്‍ പ്രതിയുടെ പരാക്രമം

കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ മദ്യലഹരിയില്‍ പ്രതിയുടെ പരാക്രമം. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസിനെ അസഭ്യം പറഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു. ഞാറയ്ക്കല്‍ സ്വദേശി ദേവദാസ് ആണ് അക്രമാസക്തനായത്. പോലീസ് വാഹനത്തിന്‍റെ ഗ്ലാസ് പ്രതി ചവിട്ടി തകര്‍ത്തു. ഞായറാഴ്ചയാണ് സംഭവം.

വൈകുന്നേരം ഇന്‍ഫോപാര്‍ക്കിന് സമീപം രാജഗിരിക്കടുത്ത് മദ്യലഹരിയില്‍ എത്തിയ യുവാവ് ആളുകളോട് മോശമായി പെരുമാറി. അവിടെ നിന്നും ഹില്‍പാലസ് പോലീസ് ആണ് ദേവദാസിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ യുവാവിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.

അക്രമാസക്തനായ പ്രതിയെ കൈവിലങ്ങ് അണിയിച്ചാണ് പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. ഇതോടെ പോലീസിന് നേരെയും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റ് ആളുകള്‍ക്ക് നേരെയും ഇയാള്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഹില്‍പാലസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെയാണ് പ്രതി പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടി തകര്‍ത്തത്.

ഇതോടെ രണ്ടു കേസുകളാണ് യുവവിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് ജീപ്പ് തകര്‍ത്തതിനാണ് ഹില്‍ പാലസ് പോലീസിന്റെ എഫ്‌ഐആര്‍. ആളുകളോട് മോശമായി പെരുമാറിയതില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സ് പോ​ലീ​സ് ജീ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

അ​ടൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് മു​ന്നി​ൽ പോ​യ പോ​ലീ​സ് ജീ​പ്പി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. പ​ത്ത​നം​തി​ട്ട അ​ടൂ​രി​ൽ​വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​ന്നു പോ​ലീ​സു​കാ​രെ​യും ര​ണ്ട് പ്ര​തി​ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബ​സ് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട പോ​ലീ​സ് ജീ​പ്പ് തൊ​ട്ടു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ലി​ടി​ച്ചു.​അ​പ​ക​ട​ത്തി​ൽ കോ​യി​പ്രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ഷി​ബു​രാ​ജി​ന്‍റെ കൈ ​ഒ​ടി​ഞ്ഞു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പോ​ലീ​സു​കാ​ർ​ക്കും ര​ണ്ട് പ്ര​തി​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

പ്ര​തി​ക​ളു​മാ​യി കൊ​ട്ടാ​ര​ക്ക​ര ജ​യി​ലി​ലേ​ക്ക് പോ​വു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​എ​സ്ഐ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സു​കാ​രാ​യ മു​ഹ​മ്മ​ദ് റ​സാ​ഖ്, സു​ജി​ത് എ​ന്നി​വ​രും ര​ണ്ട് പ്ര​തി​ക​ളും അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ ബ​സ് ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി ​റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​യി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

പോ​ലീ​സ് ജീ​പ്പ് കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: ദേ​ശീ​യ​പാ​ത കു​ട്ട​നെ​ല്ലൂ​രി​ല്‍ പോ​ലീ​സ് വാ​ഹ​നം നി​യ​ന്ത്ര​ണം തെ​റ്റി കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. എ​റ​ണാ​കു​ള​ത്തു നി​ന്നും തൃ​ശൂ​ര്‍ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സ്, ഡ്രൈ​വ​ര്‍ പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ബൈ​ജു പൗ​ലോ​സി​ന്‍റെ കൈ​ക്ക് പൊ​ട്ട​ലേ​റ്റു. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ബൈ​ജു പൗ​ലോ​സ്.

Latest News

Corehub Up